April 25, 2024

ചെറുകിട വ്യാപാര മേഖലയെ അവഗണിച്ച ബജറ്റ്

0
Img 20220311 175446.jpg
കൽപ്പറ്റ : സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ നിരാശപ്പെടുത്തിയ ബജറ്റാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ .ടി. ജോയി . പ്രളയവും കോവിഡ് പ്രതിസന്ധി മൂലവും തകർന്ന ചെറുകിട വ്യാപാരമേഖലയ്ക്ക് സഹായമാകുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല . ചെറുകിട കച്ചവടക്കാരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയിളവ് അനുവദിക്കുന്നതിന് ഫണ്ട് നീക്കിവെക്കാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. നാൽപ്പത് ലക്ഷത്തോളം ആളുകൾ തൊഴിൽ ചെയ്യുന്ന ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഒരു ഇടപെടലും ഇല്ലാത്തത് പ്രതി ക്ഷേധാർഹമാണെന്നും ചെറുകിട വ്യാപാര മേഖലയ്ക്ക് സഹായകരമാകുന്ന ഇടപെടൽ വേണമെന്നും ജോജിൻ ടി.ജോയി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *