April 26, 2024

വിദ്യഭ്യാ മേഖലയുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് ജില്ലാ പഞ്ചായത്തിൻ്റെ ജനമനസ്സറിയാം പദ്ധതി

0
Img 20220311 172028.jpg
കൽപ്പറ്റ :  ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ട അവലോകന യോഗം സിവില്‍ സറ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലയിലെ വിദ്യഭ്യാസ മേഖല കേന്ദ്രീകരിച്ച് നടത്തിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ കായിക പരിശീലനം, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക്, എസ്.എസ്.എല്‍.സി, പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ പഠനരീതികള്‍, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്, വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം, പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠന രീതി, വരുന്ന അദ്ധ്യയന വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.
അടുത്ത അഞ്ച് വര്‍ഷം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചാണ് വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വികസന- ക്ഷേമ ആശയങ്ങള്‍ ജില്ലാ പഞ്ചായത്ത് ക്ഷണിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു  വര്‍ഷത്തെ പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ വികസനം, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ചും അവലോകന യോഗം സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ മീനാക്ഷി രാമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, ഹയര്‍ സെക്കണ്ടറി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.പ്രസന്ന, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.സി രജിത, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.പി ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, ജനമനസ്സറിയാം പദ്ധതിക്ക് നൂതന ആശയങ്ങള്‍ നല്‍കിയ പൊതുജനങ്ങള്‍ എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *