March 29, 2024

പ്രതിസന്ധി കാലഘട്ടത്തെ ഏറ്റവും ജനകീയ ബജറ്റ് : ഒ.ആർ കേളു എംഎൽഎ

0
Img 20220311 175642.jpg
മാനന്തവാടി : പ്രതിസന്ധി കാലഘട്ടത്തിൽ പകച്ചു നിൽക്കാതെ സർക്കാർ ജനങ്ങളുടെ ഒപ്പം നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ഒ.ആർ കേളു എംഎൽഎ പറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ മാന്ദ്യം മറികടക്കാൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ബജറ്റിൽ സർക്കാർ ശ്രദ്ധയൂന്നിയത്. വയനാട് ജില്ലയെ സംബന്ധിച്ച് പട്ടിക വർഗ യുവതീ യുവാക്കൾക്ക് തിരുനെല്ലി കേന്ദ്രീകരിച്ച് തൊഴിൽ നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിയും, മാനന്തവാടി മണ്ഡലത്തിലെ വികസന പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചതും,ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതും, നെല്ലിന്റെ താങ്ങുവില ഉയർത്തിയതും , പച്ചക്കറി കൃഷിക്കുള്ള സഹായം വർധിപ്പിച്ചതും, അരിവാൾ രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചതും , വയനാട് എയർ സ്ട്രിപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയതുമെല്ലാം നേട്ടമായി കാണാം. സാധാരണ ജനങ്ങളുടെ മേൽ യാതൊരു നികുതി ഭാരവും അടിച്ചേൽപ്പിക്കാതെ തന്നെ ഈ പ്രതിസന്ധി കാലഘട്ടത്തെ മറികടക്കാൻ ഉള്ള കാഴ്ചപ്പാടാണ് ബജറ്റിൽ ആകെ നോക്കി കാണാൻ കഴിയുക. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉള്ള വിവിധങ്ങളായ പദ്ധതികൾ ഭാവി കേരളത്തിന്റെ പുരോഗമനപരമായ കാലത്തേക്കുള്ള ചുവട് വെയ്പാണെന്നും ഒ ആർ കേളു എംഎൽഎ കൂട്ടി ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *