4AM ക്ലബ് വയനാട് ജില്ലാ ചാപ്റ്ററുകളുടെ ഔപചാരിക ഉദ്ഘാടനം നാളെ
കൽപ്പറ്റ: രാവിലെ നാല് മണിക്ക് എഴുന്നേൽക്കുകയും തുടർന്ന് വിവിധങ്ങളായ ആരോഗ്യ പ്രവർത്തനങ്ങളും മാനസിക സന്തോഷങ്ങൾ പ്രാധാനം ചെയ്യുന്ന 4 AM ക്ലബ്ബിൻ്റെ ജില്ലാ ചാപ്റ്റർ ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ ചുമതല നമുക്ക് തന്നെയാണ്.
മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തി ജീവിതം മുന്നോട്ട് കൊണ്ടു പോവുക എന്നത് ഈ സൈബർ യുഗത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഉന്മേഷ പൂർണമായ ജീവിതം സ്വപ്നം കാണുന്നവരായി മാത്രം മാറാതെ അത് പ്രാവർത്തികമാക്കാനും അതിലൂടെ ഊർജ്ജസ്വലരായി മുന്നോട്ടു നീങ്ങുവാനും നമുക്ക് കഴിയണം.
ഈ ലക്ഷ്യവുമായി 2020 മാർച്ച് രണ്ടിന് രൂപീകരിക്കപ്പെട്ട ഒരു സോഷ്യൽ സ്റ്റാർട്ടപ്പ് ആണ് 4 AM ക്ലബ് ഗ്ലോബൽ എഴുത്തുകാരനും,ചലച്ചിത്ര സംവിധായകനായ റോബിൻ തിരുമലയാണ് ഇതിന്റെ സ്ഥാപകൻ.
കൂടുതൽ ഉപയുക്തരായ(ഒ ക്യു പി – ഒൺലി ക്വാളിറ്റി പീപ്പിൾ )മനുഷ്യരെ വാർത്തെടുക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രഗധ്യാപിത ലക്ഷ്യം.
ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവുമായ പരിവർത്തനം ഇതിലൂടെ ലക്ഷ്യമിടുന്നു.
ചിട്ടയായ ജീവിത ശൈലി കെട്ടിപ്പടുക്കുവാനും തുടർ ജീവിതത്തിൽ നന്മയുടെ വസന്തം വിരിയിക്കുവാനും 4 AM ക്ലബ്ബിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ഗ്രൂപ്പ് അംഗങ്ങൾക്ക് ക്വാളിറ്റിയുള്ള ആളുകളുമായി ഇടപഴകാനും അതിലൂടെ പരസ്പരം സഹായിച്ചു കൊണ്ട് ജീവിതത്തിൽ വിജയം നേടാനും ഈ ഗ്രൂപ്പിലൂടെ അവസരമൊരുക്കുന്നു.യോഗാചാര്യനും,കാഞ്ചികാമകോടി വിദ്യാപീഠം ആസ്ഥാന സംഗീതജ്ഞനും,എഴുത്ത്കാരനും,നടനും,സംസ്കൃത പണ്ഡിതനുമായ ഡോ: പി.ജയപ്രകാശ് ശർമ്മ നേതൃത്വം നൽകുന്ന
ദിവസേനയുള്ള ഓണ്ലൈൻ യോഗാ പരിശീലനം, മറ്റു ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവ 4 am ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
ഒരു ചെറു സംഘത്തിൽ നിന്നും തുടങ്ങി,ഇന്ന് 26 രാജ്യങ്ങളിൽ 15,000 ളം മെമ്പർമാരുമായി 2022 ൽ ഒരു ലക്ഷം മെംബർമാർ എന്ന ലക്ഷ്യത്തോടെ നാളത്തെ വലിയൊരു സാമൂഹിക മാറ്റത്തിന് വേണ്ടി അതിന്റെ ജൈത്രയാത്ര തുടരുകയാണ് 4 AM ക്ലബ്ബ് ഗ്ലോബൽ.
4 AM ക്ളബ്ബിന് കേരളത്തിലെ 14 ജില്ലകളിലും,ഒപ്പം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
വയനാട്ടിൽ 48 അംഗങ്ങളുമായി ആരംഭിച്ച 4 am ക്ലബ്ബിൽ ഇന്ന് 3 നിയോജക മണ്ഡലങ്ങളിലായി മുന്നൂറിലധികം അംഗങ്ങളുണ്ട്.
സാമൂഹിക, കാർഷിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന വയനാട് ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാർച്ച് 13ന് രാവിലെ 10 മണിക്ക് തിരുനെല്ലിയിൽ വച്ച് നടക്കുകയാണ്. മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ.ആർ.കേളു ഉദ്ഘാടന കർമ്മം നിർവഹിക്കും .
വയനാട് പാരമ്പര്യ നെൽ വിത്തുകളുടെ സംരക്ഷകനായി അറിയപ്പെടുന്ന ചെറുവയൽ രാമൻ മുഖ്യഅതിഥി ആകുകയും.
പ്രശസ്ത സംവിധായകനും,തിരക്കഥാകൃത്തും,4 am ക്ലബ് ഫൗണ്ടറുമായ റോബിൻ തിരുമല കി നോട്ട് അഡ്രസ്സ് നൽകുകയും . യോഗാചാര്യൻ ഡോ: പി. ജയപ്രകാശ് ശർമ പ്രഭാഷണം നടത്തുകയും ചെയ്യും. ഇതോടൊപ്പം വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരെ ആദരിക്കുകയും ചെയ്യുന്നു .വയനാട് ജില്ലയിലെ സാമൂഹിക മേഖലയിൽ മികവ് തെളിയിക്കുകയും മാധ്യമ പ്രവർത്തന രംഗത്തും മാറ്റൊലി റേഡിയോ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ജോസഫ് സെബാസ്റ്റ്യൻ, വയനാട്ടിലെ ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തനത്തിൻ അറിയപ്പെടുന്ന ഷിനോജ്, . ഫ്ലവേഴ്സ് സ്റ്റാർ സിംഗർ ഫെയിം അനുശ്രീ,
ജോസഫ് പള്ളിക്കുന്ന്, അഡ്വ: സുഗതൻ (പാസ്ററ് നാഷണൽ സീനിയർ ചെമ്പർ പ്രസിഡന്റ് ) എന്നിവരെയും ചടങ്ങിൽ ആദരിക്കുന്നു.
തിരുനെല്ലി പഞ്ചായത്ത് മെമ്പർ പി.ഹരിഹരൻ,
ജോണി പാറ്റാനി (ചെയർമാൻ വയനാട് ചെമ്പർ ഓഫ് കോമേഴ്സ് )
തുടങ്ങിയവർ ആശംശകൾ അറിയിക്കുകയും ചെയ്യും.ഒപ്പം, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 4 am യോഗാ ക്ലബ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽറോബിൻ തിരുമല.(ചലച്ചിത്ര തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീത സംവിധായകൻ, മോട്ടിവേഷണൽ സ്പീക്കർ ,സംരംഭകൻ,ഫൗണ്ടർ 4 AM ക്ലബ്ബ് ഗ്ലോബൽ.)
4 am ക്ലബ് വയനാട് ചാപ്റ്ററുകളുടെ അഡ്മിന്മാരായ ജിനു തോമസ് പി. , അനിൽ കുമാർ എന്നിവർ പങ്കെടുത്തു.






Leave a Reply