June 23, 2026

സഹകരണമേഖലയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാർ മുൻകയ്യെടുക്കണം: എൻ. ഡി. അപ്പച്ചൻ

0
IMG_20220314_085909.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്താനും സഹകരണ മേഖലയെ സംരക്ഷിക്കാനും സഹകരണ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് ഡി. സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ പറഞ്ഞു . കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ. എഫ്.ന് ഈ രംഗത്ത് ഒട്ടേറെ നൂതന പരിപാടികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫഷണൽ എഫക്റ്റീവ്നെസ്സ് എന്ന വിഷയത്തിൽ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ. ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടർ എം. വി. ശശികുമാർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, പി. കെ. വിനയകുമാർ, സി. ശ്രീകല,ടി.സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണൻ, സാബു പി. വാഴയിൽ, ഇ. ഡി സാബു, എം. രാജു, സി. വി. അജയൻ,സി. കെ മുഹമ്മദ്‌ മുസ്തഫ,എൻ. ഡി. ഷിജു,കെ. സുനിൽ,ജിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു.
28,29 തിയ്യതികളിൽ ഐക്യ ട്രേഡ് യൂണിയൻ നടത്തുന്ന പൊതുപണിമുടക്കിൽ കെ. സി. ഇ. എഫ്. പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *