April 25, 2024

വള്ളിയൂർക്കാവ് ഉത്സവത്തിന് നാളെ തുടക്കമാവും

0
Img 20220314 201800.jpg
മാനന്തവാടി: വയനാടിൻ്റെ തനത് ദേശീയ ഉത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തിന് നാളെ തുടക്കമാകും. മീനം ഒന്ന് മുതൽ 14 വരെയാണ് വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം.
ഈ മാസം 21 നാണ് കൊടിയേറ്റം .മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിവസമാണ് വള്ളിയൂർക്കാവിൽ കൊടിയേറ്റം .
24 ന് ഒപ്പന വരവ് ,28 ന് വിവിധ പ്രദേശങ്ങളിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളത്തും നടക്കും.
നാളെ രാവിലെ താഴെക്കാവിൽ സബ്ബ് കളക്ടർ ആർ. ശ്രീലക്ഷ്മി 
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനങ്ങൾ സജീവമാകും. 
29 ന് കോലംകൊറയോടെ ഉത്സവം സമാപിക്കും. 
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്നപൂർണ്ണേശ്വരി ഹാളിൽ അന്നദാനവും മേലെ കാവിൽ ക്ഷേത്ര കലകളും ,താഴെക്കാവിൽ 
സംസ്കാരിക പരിപാടികളും കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വിപിൻ വേണുഗോപാൽ ,
അശോകൻ കൊയിലേരി ,സന്തോഷ് .ജി
നായർ ,ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി. മോഹൻ ദാസ് ,എക്സ്ക്യൂട്ടീവ് ഓഫീസർ സി.വി. ഗിരീഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *