June 23, 2026

മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി

0
GridArt_20220315_1903415692.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപറ്റ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മുണ്ടേരി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സാബു പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി പതാക ഉയർത്തി. കമാണ്ടർ അനഘ കൃഷ്ണ പരേഡിന് നേതൃത്വം നൽകി. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ ശിവരാമൻ സി.കെ, കൽപ്പറ്റ ഡി വൈ എസ് പി സുനിൽ എം. ഡി ,ഇൻസ്പെക്ടർ ഓഫ് പോലീസ് കൽപ്പറ്റ പ്രമോദ് പി., വാർഡ് കൗൺസിലർ ഷിബു എ.കെ, പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ പവിത്രൻ എം , സ്റ്റാഫ് സെക്രട്ടറി വിശാല എം എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ അരുൺ പി., ആയിഷാബി, കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ , ഷീബാ റാണി, എസ് പി സി ഗാർഡിയൻ ബോഡി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *