June 23, 2026

ഡി.വൈ.എഫ്.ഐ ദാഹജലപന്തലിന് തുടക്കമായി

0
GridArt_20220315_1912154892.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:  വേനൽ കനത്ത സാഹചര്യത്തിൽ “കൊടും വേനലിൽ കുടിനീരിനായി” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ' വയനാട്ജില്ലാ തല ഉദ്ഘാടനം പുൽപ്പള്ളിയിൽ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. പുൽപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് രജനീഷ് സി.എം അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബൈജു നമ്പിക്കൊല്ലി, അജിത് കെ ഗോപാൽ, പ്രകാശ് ഗഗാറിൻ, പി.ജെ.പൗലോസ്, ഗിരീഷ്, ഷിനു, സജിത് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതവും എൽദോസ് ബാബു നന്ദിയും പറഞ്ഞു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ദാഹജലപന്തൽ സ്ഥാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *