June 23, 2026

എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20220324_110437.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട് : തൊണ്ടർ നാട് പഞ്ചായത്തിലെ മക്കിയാട് ഗവ.എൽ.പി.സ്കൂളിൽ  നിന്നും കഴിഞ്ഞഎൽ.എസ്.എസ്. പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മക്കിയാട് ടൗണിൽ നടന്ന ആദരിക്കൽ ചടങ്ങ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉൽഘാടനം ചെയ്തു. ജേതാക്കളായ ജസ്റ്റിൽ അഗസ്റ്റിൻ , ഫാത്തിമ മുഹമ്മദ് എന്നീ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ.ശങ്കരൻ ഉപഹാരം നൽകി. വീട്ടിലൊരു ലൈബ്രറിയുടെ ഉൽഘാടനം വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ എം.ജെ. കുസുമം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന സത്താർ, ഗ്രാമ പഞ്ചായത്ത് അംഗം പി.എ. ബാബു (തൊണ്ടർ നാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി), പ്രധാന അദ്ധ്യാപകൻ എൻ.മുരളീധരൻ , മദർ പി.ടി.എ.പ്രസിഡന്റ് നജ്മുന്നീ
, സനാസർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എ. അപ്പച്ചൻ , സ്ക്കൂൾ ലീഡർ അസഫാത്തിമ, ജസ്റ്റിൻ അഗസ്റ്റിൻ , സ്റ്റാഫ് സെക്രടറി കെ.എം. റഫീഖ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *