May 7, 2024

എടവകയിൽ വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി

0
Img 20220324 110133.jpg
മാനന്തവാടി: എക്സൈസ് റേഞ്ച് ഓഫീസിന്റെയും എടവക ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എടവക പഞ്ചായത്ത് ഹാളിൽ വച്ച് എടവക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി. പരിപാടി എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ സി ഡി എസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണൻ സമൂഹത്തിൽ ഉയർന്നു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. കുടുംബശ്രീ അംഗങ്ങൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്വിസ് കോമ്പറ്റീഷനും നടത്തി. ഒന്നാം സമ്മാനം നേടിയ നജ്മത്ത് നസീർ, രണ്ടാം സമ്മാനം നേടിയ ജോളി സിബി, മൂന്നാം സമ്മാനം നേടിയ സജിന വി ആർ എന്നീ വിജയികൾക്ക് വിജയികൾക്ക് സമ്മാനദാനം എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വിവിധ വാർഡുകളിലെ മെമ്പർമാർ എന്നിവർ ചേർന്ന് നൽകി. പ്രസ്തുത പരിപാടിയിൽ എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാർ, മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ പി, വജീഷ് കുമാർ വി പി, മഹേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൽമ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *