March 29, 2024

കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്

0
Newswayanad Copy 2992.jpg
തലപ്പുഴ : കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി അടിസ്ഥാന സൗകര്യ വികസനത്തിനും വനിതാ ആരോഗ്യ സേവന മേഖലയിൽ വൻ കുതിപ്പ് പ്രഖ്യാപിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്  വൈസ് പ്രസിഡണ്ട് പി എം.ഇബ്രാഹിം അവതരിപ്പിച്ചു.കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് ലോക മാർക്കറ്റിൽ വിപണനം നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.കർഷകർക്കും ക്ഷീര കർഷകർക്കും ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കാർഷിക ഉപകരണങ്ങളും ലഭ്യമാക്കുംനതിന് കർഷക സൗഹൃദ മാർക്കറ്റ് സ്ഥാപിക്കും.ക്ഷീര കർഷകർക്ക് പാൽ സബ്സിഡി തുടരും, മുനീശ്വരൻ കുന്ന് ടൂറിസം വികസനത്തിൻ്റെ ഭാകമായി തലപ്പുഴ മുനീശ്വരൻകുന്ന് ടൂറിസം കോറിഡോർ വികസിപ്പിക്കും,കായിക മേഖലയിൽ മൂന്ന് മിനി സ്റ്റേഡിയങ്ങളും ആരോഗ്യ മേഖലയിൽ വാളാട് പി എച്ച് സി യിൽ ഈവനിംഗ് ഒ.പി ആരംഭിക്കും അലോപ്പതി വെറ്റിനറി മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും വാളാട് ബസ്സ് സ്റ്റാൻഡ് ആരംഭിക്കുന്നതിന് ടി പി ആർ തയ്യാറാക്കും,പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും വയോജന ബാല സൗഹൃദ പഞ്ചായത്തിന് രൂപം നൽകാനും വിദ്യാഭ്യാസ മേഖലയിൽ ക്ലാസ് റൂമുകളും ഫർണിച്ചറുകളും പട്ടിക ജാതി-പട്ടിക വർഗ്ഗ മേഖലകളിൽ സമഗ്ര വികസന പാക്കേജിന് രൂപം നൽകുമെന്നും ബഡ്ജറ്റിൽ ചൂണ്ടി കാണിച്ചു.
ബജറ്റ്  യോഗത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  എൽസി ജോയ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, മെമ്പർമാർ,ജില്ലാ ബ്ലോക് മെമ്പർമാർ,പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നന്ദി രേഖപെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *