March 28, 2024

മാവേലി സ്റ്റോറിൽ മിന്നൽ പരിശോധന നടത്തി മന്ത്രി ജി ആർ അനിൽ

0
Newswayanad Copy 3002.jpg
മാനന്തവാടി : മാനന്തവാടിയിലെ സിവിൽ സപ്ലൈസിൻ്റെ മാവേലി സ്റ്റോറിൽ മിന്നൽ പരിശോധന നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ. സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആരംഭിക്കുന്ന മാനന്തവാടിയിലെ സപ്ലൈകോ പെട്രോൾ ബാങ്കിൻ്റെശിലാസ്ഥാപന്  എത്തിയതായിരുന്നു മന്ത്രി. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ മന്ത്രിയോട് പറഞ്ഞു. കുറവുള്ള ചുവന്ന മുളകും പരിപ്പും എത്രയും വേഗമെത്തിക്കാൻ സപ്ലൈകോ മാനേജിങ്ങ് ഡയറക്ടറും ചെയർമാനുമായ ഡോ.സഞ്ജീബ് പട്ജോഷിക്ക് മന്ത്രി നിർദ്ദേശം നൽകി. ഒ ആർ കേളു എം എൽ എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തുടർന്ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. മന്ത്രിയെ ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ടി കെ അനിൽകുമാർ, ഇ പി മോഹൻദാസ്,എക്സിക്യൂട്ടിവ് ഓഫീസർ സി വി ഗിരീഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *