April 20, 2024

നവരസങ്ങളിൽ നിറഞ്ഞാടിയ കളക്ട്ടർ ഗോത്ര വിദ്യാർത്ഥികൾക്കും കലാപഠനത്തിന് പദ്ധതിയൊരിക്കും

0
Img 20220327 141144.jpg

ന്യൂസ് വയനാട് 
എക്സ്ക്യൂസീവ്….
റിപ്പോർട്ട്‌ ; സി.ഡി. സുനീഷ്..
കൽപ്പറ്റ : കഥകൾക്കുള്ളിലെ കഥ 
നവരസങ്ങളിൽ ആടിയ 
വയനാട് കളക്ടർ ,ഈ 
കലാ പൈതൃകം ,ഗോത്ര മേഖലയിലെ കുട്ടികളെ അഭ്യസിപ്പിക്കാൻ പദ്ധതി 
വിഭാവനം ചെയ്യാൻ ഒരുങ്ങുന്നു.
നളചരിതം ആട്ട കഥയിലെ
നൃത്യ ,നാട്യ, ആംഗിക ഭാവ മുദ്രകൾ നിറഞ്ഞാടിയതിന് ശേഷം ന്യൂസ് വയനാടിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 
തൻ്റെ ഉള്ളിലെ സ്വപ്നം പങ്ക് വെച്ചത്.
ഗോത്ര മേഖലയെ ഓരോ സ്പന്ദനങ്ങളും നേരിട്ടറിഞ്ഞ കളക്ടർ ,
ഗോത്ര ബാല്യങ്ങളിലെ കലാ കായിക കഴിവുകൾ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
അക്ഷരങ്ങൾക്കൊപ്പം കലാ സർഗ്ഗാത്മകതയും വളർത്തിയാൽ അവരുടെ വ്യക്തിത്വം കുടുതൽ നിർമ്മലമാകും. അരങ്ങിൽ ഒരവതരണം നടത്തുമ്പോൾ യഥാർത്ഥത്തിൽ അവരെ സമൂഹത്തെ അഭിമുഖീകരിക്കാൻ ആണ് പ്രാപ്തമാകുന്നത്.
അടുത്ത അദ്ധ്യയന വർഷം മുതൽ ഗോത്ര മേഖലയിലെ കുട്ടികൾ പഠിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ സിലബസ്സിൽ കലാ പഠനം  കൂടി ഉൾപ്പെടുത്താൻ ശ്രമിക്കും.
ചെറിയ പ്രോത്സാഹനം നൽകിയാൽ തിളങ്ങുന്ന കലാ നക്ഷത്രങ്ങളായി മാറാൻ ഗോത്ര ബാല്യങ്ങൾക്കാകും.
ഇക്കാര്യം ലക്ഷ്യ പ്രാപ്തിയിൽ എത്താൻ എല്ലാ ശ്രമങ്ങളും എൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കളക്ടർ 
എ ഗീത ന്യൂസ് വയനാടിനോട് വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *