ആറാട്ട് ഇന്ന് എല്ലാ വഴികളും വള്ളിയൂർക്കാവിലേക്ക്
മാനന്തവാടി : രണ്ടാഴ്ച നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ആറാട്ട് എഴുന്നള്ളത്ത് തിങ്കളാഴ്ച നടക്കും. അതു കൊണ്ടു തന്നെ വയനാടിൻ്റെ എല്ലാ വീഥികളും വള്ളിയൂർക്കാവിലേക്കായിരിക്കും. ദേശീയ പണിമുടക്കിൽ നിന്നും വള്ളിയൂർക്കാവ് ഉത്സവത്തെ ഒഴിവാക്കിയതിനാൽ ജനസഹസ്രങ്ങൾ എഴുന്നള്ളത്തിന് സാക്ഷ്യം വഹിക്കും. തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഇളനീർ കാവുകൾ വഹിച്ചുകൊണ്ടുള്ള അടിയറകൾ പുറപ്പെടും. ചിറക്കര ,ജെസ്സി, തലപ്പുഴ, തേറ്റ മല ,കൂളിവയൽ, ഒണ്ടയങ്ങാടി, ചാത്തൻ ചെറുകാട്ടൂർ കോളനി, കൂടൽ ചെമ്മാട്, കമ്മന, വരടി മൂല കുട്ടി ചാത്തൻകാവ്, കൊയിലേരി ഭഗവതി കാവ് എന്നി ഇവിടങ്ങളിൽ നിന്നും ഗജവീരൻമാരുടെ അകമ്പടിയോടെ ഇളനീർ കാവ്വവഹിച്ചുള്ള അടിയറകൾ വള്ളിയൂർക്കാവിലേക്ക് നീങ്ങും. രാത്രിയോടെ മേലേ കാവിൽ സംഗമിക്കുന്ന അടിയറകൾ ഒന്നിച്ച് താഴെ കാവിലേക്ക് നീങ്ങും. അവിടെ ഒപ്പന ദർശനത്തിന് ശേഷം അടിയറകൾ മടങ്ങും.ചൊവ്വാഴ്ച പുലർച്ചെ കോലം കൊറ (ധാരികവധം) യോടെ ആറാട്ടിന് സമാപനമാകും. ഉത്സവം കഴിഞ്ഞ് ഏഴാം നാൾ കൊടിയിറക്കത്തോടെയാണ് ചടങ്ങുകൾ പൂർത്തിയാവുക തിരക്ക് പരിഗണിച്ച് മാനന്തവാടിയിൽ നിന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ക്രമസമാധാന പാലനത്തിന് അഞ്ഞൂറിൽ പരം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.കെ.എസ്.ആർ.ടി.സി.പ്രിയദർശിനി ബസ്സുകൾ പ്രത്യേക സർവ്വീസ് നടത്തുന്നുണ്ട്. രണ്ട് വർഷത്തെ കോവിഡ് മഹാമാരിയിൽ നിന്നും മുക്തരായ ജനങ്ങൾ ഉത്സവ നഗരിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതു കൊണ്ടു തിങ്കളാഴ്ച വള്ളിയൂർക്കാവ് ജന നിബിഡമാകുമെന്ന് ഉറപ്പാണ്.





Leave a Reply