July 14, 2026

പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വയനാട് പ്രസ് ക്ലബ്

0
IMG_20220328_175350.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : രാജ്യത്തെ തൊഴിലാളികളെ ഇല്ലായ്മ ചെയ്യാനുള്ള നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വയനാട് പ്രസ് ക്ലബും. സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചുങ്കം പരിസരത്തെ സമര പന്തലിലെത്തിയും അഭിവാദ്യമര്‍പ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന ഐക്യദാര്‍ഡ്യ സദസ് പി.ഒ ഷീജ ഉദ്ഘാടനം ചെയ്തു. എന്‍.എസ് നിസാര്‍ അധ്യക്ഷനായി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍, ടി.എം ജയിംസ്, കൃഷ്ണകുമാര്‍, വി.ആര്‍ രാകേഷ്, അനീസ് അലി, ജോമോന്‍ ജോസഫ് സംസാരിച്ചു. ഷാമില്‍ അമീന്‍, ജെയ്‌സണ്‍ കെ തോമസ്, ജാഷിദ് കരീം, ജിന്‍സ് തോട്ടുങ്കര, പ്രേമലത എന്നിവര്‍ പ്രകടനത്തിനും ഐക്യദാര്‍ഡ്യ സദസിനും നേതൃത്വം നല്‍കി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ പരിപാടിക്ക് ഇല്യാസ് പള്ളിയാല്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *