June 23, 2026

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് : ഇ-മെയിൽ ആയും പരാതി നൽകാം

0
IMG_20220328_172023.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഏപ്രില്‍ 18, 29 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ഇ-മെയിലായും പരാതി നൽകാം. spctalks.pol@kerala.gov.in എന്നതാണ് വിലാസം.
    
ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഏപ്രില്‍ 18 നാണ് ഡി.ജി.പി പരിഗണിക്കുന്നത്. പരാതികള്‍ ഏപ്രില്‍ മൂന്നിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നീ ജില്ലകളിലെ പരാതികള്‍ ഏപ്രില്‍ 29 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 11. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
എസ് പി സി  ടോക്ക്സ്  വിത്ത്‌  കോപ്സ്  എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *