November 7, 2026

വന്യമൃഗ ശല്യത്തിന് ഏറ് മാടങ്ങൾ നിർമ്മിച്ച് കർഷകർ

0
IMG_20221001_132717.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :  വന്യമൃഗ ശല്യത്തിന് പരിഹരമായി നെൽ കർഷകർ  ഏറ് മാടങ്ങൾ ഒരുക്കുന്നു . പുൽപ്പള്ളിയിൽ നെൽകർഷകർ വന്യ മൃഗങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ രാത്രി കാലങ്ങളിൽ താമസിക്കാൻ  ഏറ് മാടങ്ങൾ നിർമ്മിച്ച് കാവൽ തുടങ്ങി. പുൽപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം കാവൽ മാടങ്ങൾ ധാരാളം ഉയർന്നിട്ടുണ്ട്. പാക്കം, ചെറ്റപ്പാലം, പുൽപ്പള്ളി, ആലത്തൂർ,  തുപ്ര, കാപ്പിസെറ്റ്, ദാസനക്കര, ആലൂർകുന്ന്, ചേകാടി, കബനി എന്നിവിടങ്ങളിലെല്ലാം വന്യ മൃഗ ശല്യം രൂ‌ക്ഷമായിരിക്കുന്ന ഈ സമയത്ത് പൊൻ കതിർ അണിഞ്ഞ പാടങ്ങളിൽ നെൽകർഷകർ രാത്രി ഉറക്കമിളച്ചിരുന്ന് കാവൽ തുടരുന്നു. രാത്രിയിൽ താമസിക്കാൻ കർഷകർ നിർമ്മിച്ചിരിക്കുന്ന ഏറ് മാടങ്ങൾ ഒരു കാഴ്ചയായി  തന്നെ മാറിയിരിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *