വയോജനദിനം ആചരിച്ചു

ചുണ്ടേൽ : സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടേൽ ആർ.സി.എൽ. പി സ്കൂളിൽ വെച്ച് ലോക വയോജന ദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് എ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ ജ്യോതി ദാസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന വനിതകളുടെ കഴിവും കരുതലും സംഭാവനകളും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. മിനി മാത്യു ക്ലാസ്സെടുത്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ഒ.ദേവസ്യ, പഞ്ചായത്ത് മെമ്പർമാരായ വൽസല സദാനന്ദൻ, സുജിന.വി.എസ്സ്. ജില്ലാ സെക്രട്ടറി വി.വി.ആൻ്റണി, കെ.എം. ത്രേസ്യ, ആൻറണി റൊസാരിയോ, ആർ. വില്യംസ് പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.



Leave a Reply