March 29, 2023

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

IMG_20221001_170546.jpg
കൽപ്പറ്റ :ജില്ലാ  മെഡിക്കല്‍ ഓഫീസും ( ആരോഗ്യം) ദേശീയ ആരോഗ്യദൗത്യവും ജില്ലാ മാനസികാരോഗ്യ പ്രോഗ്രാമും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം    ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ. പ്രിയ സേനന്‍ നിര്‍വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.  ജില്ലാ മാനസികാരോഗ്യ പ്രൊജക്റ്റ് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക (അതിജീവനം) മാനസിക രോഗികളുടെ കുടുംബ കൂട്ടായ്മയ്ക്ക്  നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ മാനസിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രി  സൈക്യാട്രിസ്റ്റ് ജസ്റ്റിന്‍ ഫ്രാന്‍സിസ് ക്ലാസ്സെടുത്തു. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സജേഷ് ഏലിയാസ്, ജില്ലാ മാനസികാരോഗ്യ പ്രോഗ്രാം സോഷ്യല്‍ വര്‍ക്കര്‍ ആശാ പോള്‍, അമല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
എല്ലാവര്‍ക്കും മാനസികാരോഗ്യവും സുസ്ഥിതിയും ഒരു ആഗോള മുന്‍ഗണന എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പ്രായ ഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്കും എല്ലാ പ്രദേശങ്ങ ളിലുള്ളവര്‍ക്കും മാനസിക ആരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.  ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്ജ് ഡോ പി. ദിനീഷ് പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *