October 20, 2026

മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

0
IMG_20221001_170926.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അന്താരാഷ്ട്ര വയോജന ദിനത്തില്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് സി.കെ. ഉണ്ണികൃഷ്ണനെ പൊന്നാടയണിച്ച് ആദരിച്ച് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വോട്ടിംഗ് ഉറപ്പാക്കുന്നതിനായി 12 ഡി ഫോം വയോജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 17 വയോജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇലക്ഷന്‍ കമ്മീഷന്‍ ഒപ്പിട്ട കത്തും വയോജനങ്ങള്‍ക്ക് കൈമാറി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ വയോജനങ്ങളുമായി സംവദിച്ചു.  ഇലക്ഷന്‍ ജീവനക്കാരായ റ്റിജു തോമസ്, ഇ.പി. ബേബി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *