ലഹരിക്കെതിരെ പെന്തക്കോസ്ത് സഭകൾ: സന്ദേശയാത്രക്ക് നാലിന് തുടക്കം

കൽപ്പറ്റ: ജില്ലയിലെ പെന്തക്കോസ്ത് സഭകളിലെ പാസ്റ്റർ മാരുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ദിദ്വിന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് നാലിന് എച്ച്.ഐ.എം. സ്കൂളിന് സമീപം തുടക്കമാകും.
രാവിലെ 9.30 മലബാർ മെലഡി ഒരുക്കുന്ന സംഗീത വിരുന്നോടെ ആരംഭിക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. സിദ്ധിക്ക്, ജില്ലാ നർകോട്ടിക്ക് ഡി.വൈ.എസ്.പി. എം.യു.ബാലകൃക്ഷണൻ, നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി, സാമൂഹ്യ പ്രവർത്തകൻ അബുസലിം , പാസ്റ്റർ കെ.കെ.മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
സന്ദേശ യാത്രാ ക്യാപ്റ്റൻ പാസ്റ്റർ കെ.ജെ.ജോബ് നേതൃത്വം നൽകുന്ന യാത്ര രണ്ടു ദിനങ്ങളിലായി കൽപ്പറ്റ, കമ്പളക്കാട്, പനമരം, മീനങ്ങാടി, സുൽത്താൻ ബത്തേരി, ചെതലയം , പുൽപ്പള്ളി , പിണങ്ങോട്, കാവുംമന്ദം , പടിഞ്ഞാറെത്തറ, തരുവണ , ദ്വാരക, കൊയിലേരി, കാട്ടിക്കുളം, മാനന്തവാടി ഗാന്ധിപാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ പ്രഭാഷണവും ലഘുലേഖ വിതരണവും നടത്തും. പാസ്റ്റർമാരായ കെ.കെ.മാത്യു , തോമസ് തോമസ്, അനീഷ് എം.ഐപ്പ്, ഹെൻസിൽ ജോസഫ് , ടി.വി ജോയി, എം.ജെ.ജോൺ തുടങ്ങിയവരാണ് സന്ദേശ യാത്രയിൽ പ്രഭാഷണങ്ങൾ നടത്തുന്നത്. വിവരങ്ങൾക്ക് ഫോൺ: 94475 45387
………… ………….
Pastor K J Job Kalpetta Wayanad
pho.94475 45387 and 815708 9397



Leave a Reply