September 20, 2026

വയോജന ദിനം ആചരിച്ചു

0
IMG_20221003_180149.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന : പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിക്ക് മെഡിക്കല്‍ ഓഫീസര്‍ എം.വി. വിജേഷ് നേതൃത്വം നല്‍കി. വയോജന ദിനത്തിന്റെ ഭാഗമായി ജീവിത ശൈലീ രോഗ ക്ലിനിക്, കണ്ണ് പരിശോധന, ദന്ത പരിശോധന, ഫിസിയോ തെറാപ്പി പരിശീലനം, യോഗ പരിശീലനനം, റിലാക്സേഷന്‍ തെറാപ്പി എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വയോജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ തിരഞ്ഞെടുത്തവര്‍ക്കുള്ള സമ്മാനദാനം നടന്നു. നൂറോളം വയോജനങ്ങള്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്കായി കലാ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ നടന്നു. പൊഴുതന പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *