ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തങ്ങി മോഷണം പതിവാക്കിയ വയനാട് സ്വദേശിനി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തങ്ങി മോഷണം പതിവാക്കിയ വയനാട് മേപ്പാടി താഴെ അരപ്പറ്റ രേണുക എന്ന് വിളിക്കുന്ന ഹസീനയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരുവെമ്പ് സ്വദേശി ഓമനയുടെ ബാഗാണ് ഇവർ ഒടുവിൽ മോഷ്ടിച്ചത്. പിടിക്കപ്പെടുമ്പോൾ ഇവരിൽ നിന്നും മൂന്ന് ബാഗും 13244 രൂപയും കണ്ടെടുത്തു .പിടിക്കപ്പെട്ടപ്പോൾ ഇവർക്ക് ദേഹാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്. ഐ, ഐ. എസ്. ബാലചന്ദ്രൻ ,എസ്.ഐ. സുബ്രമണ്യൻ ,വനിത പോലീസ് ഓഫീസർമാരായ എം.എസ്.ശ്രീജ, മിനി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.



Leave a Reply