March 29, 2024

ഇരട്ടക്കുട്ടികളുടെ സംഗമം ജനുവരി -29 ന് നടക്കും

0
Img 20221006 113241.jpg
 കൽപ്പറ്റ :എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻ ചർച്ച്  ഇടവകയുടെ നേതൃത്വത്തിൽ 2023 ജനുവരി 29 ന് മലബാർ കേന്ദ്രികരിച്ച് നടത്താൻ  തീരുമാനിച്ച  ഇരട്ടക്കുട്ടികളുടെ  സംഗമം യുഗ്മ -2023 ന്റെ സ്വാഗതസംഘ രൂപീകരണം എടപ്പെട്ടി പാരിഷ് ഹാളിൽ നടന്നു. നാനാജാതി മതസ്ഥരായ  ഒറ്റ പ്രസവത്തിൽ  ജനിച്ച രണ്ടും അതിൽ കൂടുതലും  ഉള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജീവിക്കുന്ന ഇരട്ടകളെ  ആണ് യുഗ്മ-2023 ആദരിക്കുന്നത്. അത്യപൂർവ്വവും, ആകർഷവും, വിപുലവും ആയി സംഗമം യുഗ്മ-2019 നടത്തിയിരുന്നു. അന്നത്തെ പ്രചോദവും, സ്വീകാര്യതയും ആണ് മലബാറിൽ വീണ്ടും സംഗമം നടത്തുവാൻ ഇടവക തീരുമാനിച്ചത്. പരിപാടിയുടെ  വിജയത്തിനായി വികാരി ഫാദർ:തോമസ് ജോസഫ് തേരകം ചെയർമാനും ,അഡ്വ. റെജി മോൾ ജോൺ ജനറൽ കൺവീനറായും, കൂടാതെ വിവിധ കമ്മിറ്റികളുടെ കൺവീനർന്മാരെയും സ്വാഗതരൂപീകരണയോഗം തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *