August 30, 2026

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍: വയനാട് ജില്ലാ കണ്‍വെന്‍ഷന്‍

0
IMG-20221006-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എന്‍ .എം.ഡി.സി. ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. വയോജന പെന്‍ഷന്‍ 500 രൂപയാക്കി വര്‍ധിപ്പിക്കുക, റെയില്‍വെ നിര്‍ത്തലാക്കിയ വയോജനങ്ങളുടെ ഇളവ് പുന:സ്ഥാപിക്കുക, വയോജനങ്ങള്‍ക്ക് പൊതു വാഹനങ്ങളില്‍ യാത്രാ ഇളവ് അനുവദിക്കുക, സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് അനുവദിക്കുക, ജെറിയാട്രിക് സേവനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡന്റ് സി.കെ.ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സി. പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി മോഹനന്‍ വരവ് ചിലവ് അവതരിപ്പിച്ചു.എല്‍ഡര്‍ലൈന്‍ ഓഫീസര്‍ വി.വിനീത് സര്‍ക്കാറിന്റെ പുതിയ പദ്ധതിയെക്കുറിച്ച് അവതരിപ്പിക്കുകയും, പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. പി.അപ്പന്‍ നമ്പ്യാര്‍, ഇ.മൊയ്തു ,എം.കെ.ഗോപാലകുറുപ്പ്, വി.പി.ശങ്കരന്‍ നമ്പ്യാര്‍, പി.ജെ.ആന്റണി, പി.കെ.ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *