April 26, 2024

എസ്. ടി . യു. തോട്ടം തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

0
Img 20221006 Wa00382.jpg
 കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ അടിസ്ഥാന കൂലി പ്രതിദിനം 700 രൂപയാക്കി ഉയര്‍ത്തണമെന്നും, പ്രതിസന്ധിയുടെ പേര് പറഞ്ഞ് തോട്ടം തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയന്‍ (എസ് ടി യൂ ) വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി 2022 ഡിസംബറില്‍ അവസാനിച്ച് 10 മാസം കഴിഞ്ഞിട്ടും കൂലി പുതുക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ തൊഴില്‍ വകുപ്പിനും സര്‍ക്കാറിനും സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കൂലി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ടി.യു. ധര്‍ണ്ണയിലൂടെ ആവശ്യപ്പെട്ടു.ധര്‍ണ്ണ സമരം എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി യു. പോക്കര്‍ ഉദ്ഘാടനം ചെയ്തു. തോട്ടം എസ് ടി യൂ ജില്ലാ പ്രസിഡന്റ് പി.വി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ടി. ഹംസ സ്വാഗതം പറഞ്ഞു. എസ് ടി യൂ ജില്ല പ്രസിഡന്റ് സി .മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായില്‍, ട്രഷറര്‍ അബ്ദുല്ല മടക്കര, കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. റസാക്ക് കല്‍പ്പറ്റ, എസ് ടി യു ജില്ലാ ഭാരവാഹികളായ അബൂ ഗൂഡലായ്, എ. പി ഹമീദ് , ടി. യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.ധര്‍ണ്ണക്ക് എസ്. ടി. യു ഭാരവാഹികളായ കെ.റാബിയ , എ.കെ റഫീഖ്, കെ.എം റഹ്മാന്‍, എ.കെ സലിം, കെ. മൂസ, സി.കെ കരീം, പി. ഷറഫുദ്ദീന്‍, പി.ഉമ്മാച്ചു, കെ. സാജിത, കെ. ഫാത്തിമ, എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *