സ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

പനമരം: നീർവാരം ജി എച്ച് എസ് എസിൽ പിടിഎ,എസ് എം സി,സ്കൂൾ ജാഗ്രത സമിതി നേതൃത്വത്തിൽ സ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി. മുഖ്യമന്ത്രിയുടെ സന്ദേശത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. നവംബർ മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ ലഹരി വിരുദ്ധ ക്യാമ്പയിനുകൾക്കാണ് തുടക്കം കുറിച്ചത്.
പി ടി എ പ്രസിഡന്റ് ,വാസു അമ്മാനി ഉദ്ഘാടനം ചെയ്തു.കെ വി വിനീത് ബോധവത്കരണ സന്ദേശം നൽകി.സ്കൂൾ മാനേജ്മെന്റ് ചെയർമാൻ ഷിജു ഇ വി അധ്യക്ഷത വഹിച്ചു.പ്ലസ് ടു വിഭാഗം മേധാവി സന്തോഷ് ടി എം, ഹൈസ്‌കൂൾ പ്രധാനധ്യാപിക ഫിലോമിന കെ എ എന്നിവർ നേതൃത്വം നൽകി.രതീഷ് (സി പി ഒ പനമരം പോലീസ് സ്റ്റേഷൻ), മദർ പി ടി എ പ്രസിഡന്റ് ബിന്ദു ചന്ദ്രശേഖരൻ,സീനിയർ അദ്ധ്യാപകൻ സജി ജെയിംസ്, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പി.ടി.എ, എം.പി.ടി.എ., എസ്.എം.സി. ജനജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിരുദ്ധസന്ദേശം നൽകുന്ന വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.അദ്ധ്യാപകരായ നിഷാന്ത് പി, സനൂപ് കെ എം,വിജിത പി, ബാബി പി ഡി,എന്നിവർ സംസാരിച്ചു.



Leave a Reply