November 7, 2026

അഴിമതി ആരോപണങ്ങൾക്കിടയിലും പുൽപ്പള്ളി ബാങ്ക് യു.ഡി. എഫ് നേടി

0
IMG-20221010-WA00092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി :അഴിമതി ആരോപണങ്ങൾക്കിടയിലും പുൽപ്പള്ളി ബാങ്ക് യു.ഡി. എഫ് നേടി.
മുഴുവന്‍ സീറ്റിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയികളായി. ആകെ 11 സീറ്റിലാണ് വോട്ടൊടുപ്പ് നടന്നത്. കെ.എല്‍ എല്‍ദോസ്,എന്‍.യു.ജോര്‍ജ്, കെ.എല്‍ ടോമി, പി.വി പ്രേമരാജന്‍, കെ.എം.മാത്യു, ടി.പി ശശീന്ദ്രന്‍, അന്നമ്മ ടീച്ചര്‍ മിനി റെജി, രാധാമണിവേണു, മണി ഇല്യമ്പത്ത് ,സി.പി. ജോയി, എന്നിവരാണ് വിജയികളായത്. കനത്ത പോലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ്. മുന്ന് മുന്നണികളിലായി 33 ഓളം സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരംഗത്ത് ഉണ്ടായിരുന്നത്.6498 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത് ഇതില്‍ 2555 ആയിരുന്നു പോളിംഗ്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.മുൻ പ്രസിഡൻ്റ് കെ കെ അബ്രഹാം ഉൾപ്പെടെയുള്ള യു.ഡി.എഫ് ഭരണ സമിതിക്കെതിരെ കോടികളുടെ അഴിമതി ,പക്ഷപാത ആരോപണങ്ങളാണ് പ്രതിപക്ഷവും ചില ഭരണപക്ഷവും കുറെ കാലമായി ആരോപിച്ചിരുന്നത്. എന്നാൽ തിരഞ്ഞടുപ്പിൽ ആരോപണം പാളി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *