May 5, 2024

വേറിട്ട കാഴ്ചകളൊരുക്കി അഞ്ചുകുന്നിലെ നബിദിനാഘോഷം*

0
Img 20221010 Wa00082.jpg
അഞ്ചുകുന്ന് : വിദ്യാർത്ഥികളിൽ ചരിത്രാവബോധവും ജീവിത വഴിത്താരകളിൽ സാമൂഹിക ജീവി തത്തിൽ തലമുറകളിൽ വന്ന പരിവർത്തനങ്ങളെ കുറിച്ചുള്ള അക്കാദമിക് ബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി അഞ്ചുകുന്ന് മിഫ്താഹുൽ ഉലൂം മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ എക്സ്പോ ശ്രദ്ധേയമായി.പുരാതന കാലത്തെ പാത്രങ്ങൾ വീട്ടുപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ 1942മുതലുള്ളനാണയങ്ങൾ ,288 വർഷം മുമ്പുള്ള നാണയങ്ങൾ അമേരിക്ക, ചൈന, ഒമാൻ, ഖത്തർ, കുവൈത്ത്‌. ബഹ്‌റൈൻ, കെനിയ, തുർക്കി, പോർച്ചുഗീസ്, ശ്രീലങ്ക, സ്പെയ്ൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കറൻസികൾ, പത്തോളം രാജ്യങ്ങളിലെ സ്റ്റാമ്പുകൾ, പഴയ കാലത്തെ വാദ്യോപകരണങ്ങൾ, മരത്തിൽ തീർത്ത കാലിഗ്രാഫി,1970 ലെ മലയാള പത്രങ്ങൾ, വ്യത്യസ്ത്ഥ കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ച വിളക്കുകൾ, അളവ് പാത്രങ്ങൾ, വിദ്യാർത്ഥികൾ നിർമിച്ച ഹാന്റി ക്രാഫ്റ്റുകൾ,ഇളം മനസുകളുടെ നിർമ്മാണചാതുര്യം കാഴ്ച്ച ക്കാരെ ബോധ്യ പെടുത്തുന്ന 
 കടലാസിൽ തീർത്ത യന്ത്ര വാഹനം, ഇൻസുലേഷൻ ടാപ്പിൽ തീർത്ത ബൈക്ക്, പുരാതന നിധിപ്പെട്ടി, മണ്ണിൽ തീർത്ത പുണ്യ നഗരങ്ങൾ തുടങ്ങി ആയിരത്തോളം ഇനങ്ങങ്ങളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്.മാഇസ്. എം, അൽമിദാസ്. എം,ബിലാൽ, നബ് ഹാൻ, റബീഹ്, നബീൽ, ഇസാൻ,
തുടങ്ങിയ മദ്രസ വിദ്യാർത്ഥികൾ നേതൃത്വം നൽകി.നബിദിന വേളകളിൽ കലസാഹിത്യ മൽസരംപരിപാടികളും മറ്റും നടത്തുന്ന രീതികളിൽ നിന്നും വിഭിന്ന മായി ഇന്നലകളിലെ തലമുറകളുടെ ജീവിതത്തിൽ അവർ നെഞ്ചോട് ചേർത്ത ഉപകര ണ ങ്ങളും വസ്തുക്കളും ചരിത്രതിന്റെ നേർ സാക്ഷ്യവും പുതു തലമുറയ്ക്ക് പരിചയ പ്പെടുത്തുന്നതോടൊപ്പം അവരുടെ അവരുടെ നിർമ്മാണാത്മകമായ കഴിവുകളെ പ്രോത്സാസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നു.സദർ മുഅല്ലിം മുഹമ്മദ്‌ റഹ്‌മാനി പറഞ്ഞു.
   നാല് സെന്ററുകളിലായി ഒരുക്കിയ എക്‌സിബിഷൻ മുതിർന്നവർക്കും ഇളയവർക്കും ഒരേപോലെ ആശ്ചര്യവും കൗതുകത്വവും വിജ്ഞാനവും പകർന്നു. മഹല്ല് പ്രസിഡന്റ്‌ എം.അബ്ദുള്ള ഹാജി,ഉദ്ഘടനം ചെയ്തു മഹല്ല് ഖത്തീബ് ജലീൽ ഫൈസി, മഹല്ല് സെക്രട്ടറി റസാഖ്. എം, ആഘോഷ കമ്മിറ്റി കൺവീനർ ഇസ്ഹാ ഖ് സദർ മുഅല്ലിം മുഹമ്മദ്‌ റഹ്‌മാനി തരുവണ, മുസ്തഫ അഷ്‌റഫി, നിസാർ മൗലവി, ഇസ്മായിൽ സ്വാലിഹി, അസീസ് മാസ്റ്റർ, സലീം സവാൻ, നാസർ. എൻ എന്നിവർസംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *