കുറുവദ്വീപിലെയും എടക്കലിലെയും സന്ദർശക നിയന്ത്രണം പിൻവലിക്കണം : ഡബ്ലിയു ഡി എം

കൽപ്പറ്റ : നിരവധി വിനോദസഞ്ചാരികൾ വയനാട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും കുറുവയിലെയും എടക്കലിലെയും നിയന്ത്രണങ്ങൾ
വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ദിവസേന നിശ്ചിത എണ്ണം ആളുകളെ മാത്രമേ രണ്ടിടത്തും പ്രവേശിപ്പിക്കുന്നുള്ളു. ഒട്ടുമിക്ക സഞ്ചാരികളും തിരികെ പോകുന്നത് പതിവാണ്. നിലവിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് പ്രവേശനം സുഖമമാക്കണമെന്ന് ഡബ്ലിയു ഡി എം എക്സികുട്ടീവ് കമ്മിറ്റി ആവശ്യപെട്ടു.വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളുടെ ഗുണമെന്മ ഉറപ്പ് വരുത്തി വയനാടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഡബ്ലിയു ഡി എമിന്റെ പ്രവർത്തന ലക്ഷ്യം.കൽപ്പറ്റയിൽ വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രവീൺ രാജ് അധ്യക്ഷത വഹിച്ചു,ഷൈൻ ഫ്രാൻസിസ്, സുരേഷ് ബാബു,സജീഷ് കുമാർ,കെ വി വിനീത്, ഷനോജ്,വിനോദ് മാധവൻ,ദീപക് ബാബു,ജോബിഷ് തോമസ്, എൽദോ വർഗീസ് എന്നിവർ സംസാരിച്ചു.



Leave a Reply