June 7, 2026

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

0
IMG-20221012-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കഞ്ചാവ് വിൽപനക്കാരായ രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് പിടികൂടി. തരുവണ പുലിക്കാട് കുളപ്പുറത്ത്‌ ഹൗസിൽ അബദുൽ നാസർ, പടിഞ്ഞാറത്തറ പതിനാറാം മൈൽ തയ്യുള്ളതിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. തരുവണ ആറുവാൾ അടിവാരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. 
 ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് വയനാട്ടിലെത്തിച്ച് വിൽപന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളമുണ്ട സബ് ഇൻസ്​പെക്ടർ രാജീവ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹുൽ ഹമീദ്, ഷിനു റോഷൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *