March 28, 2024

1983 കളിൽ നരബലി ശ്രമം വയനാടൻ അതിർത്തി ഗ്രാമത്തിൽ നടന്നതായി രേഖകളും സാക്ഷ്യങ്ങളും

0
Img 20221012 200839.jpg
• റിപ്പോർട്ട് : സി.ഡി. സുനീഷ് 
 
ബത്തേരി : 1983ൽ വയനാട് ചേർന്നുള്ള തമിഴ്നാട് അതിർത്തി ഗ്രാമമായ എരുമാട് ,നരബലി ശ്രമം നടന്നതായി രേഖകളും സാക്ഷ്യങ്ങളും വെളിപ്പെടുത്തുന്നു. 
കേരളത്തിൻ്റെ മുക്കിലും മൂലയിലും ഒളിഞ്ഞും തെളിഞ്ഞും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നടക്കുന്നുണ്ടെന്നാണ് ഇലന്തൂർ നരബലി വിരൽ ചൂണ്ടുന്നത്. 
രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ മത വിശ്വാസത്തിൻ്റെ മറവിൽ ഈ മേഖലയിൽ അനേകം കപടമായ ഇടപാടുകൾ നടക്കുന്നതിൻ്റെ തെളിവാണ് വീണ്ടും പുറത്ത് വരുന്നത്. സർക്കാർ സ്കൂൾ അദ്ധ്യാപകനെ വശീകരിച്ചും പ്രലോഭിപ്പിച്ചും ആണ്  അദ്ധ്യാപകനെ നരബലി വേട്ടക്ക് ശ്രമിച്ചതെന്ന് അക്കാലത്തെ സ്കൂളിലെ അദ്ധ്യാപകർ ഓർത്തെടുക്കുന്നു. പത്തനംതിട്ട സ്വദേശികളായ ലക്ഷ്മിയും 
മകൻ രാമചന്ദ്ര'നും ആണ് ഈ അദ്ധ്യാപകനെ നരബലിക്ക് വിധേയനാക്കാൻ ശ്രമിച്ചത്.
ആഭിചാര ക്രിയകളുടെ ശബ്ദം കേട്ട നാട്ടുക്കാരാണ് എരുമാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി ഈ നരവേട്ടയിൽ നിന്നും രക്ഷിച്ചെടുത്തത്.  രോഗങ്ങൾ മാറ്റാൻ ,സമ്പാദ്യം നേടാൻ ,സന്താനലബ്ദിക്ക് ,
വ്യാപാരം മെച്ചപ്പെടാൻ ,ഐശ്ചര്യം ഉണ്ടാകാൻ ഇങ്ങിനെ മനുഷ്യരുടെ ദൗർബല്യങ്ങളുടെ മേലാണ് 
ഈ കപട മതാചാര വ്യവസായം തഴച്ച് വളരുന്നത്.
ഈ കപട മതാചാര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സർക്കാരുകൾക്ക് പോലും  ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുന്നില്ല എന്ന ദുരവസ്ഥയാണുള്ളത്.
അന്ധ    വിശ്വാസങ്ങുമായി ബഡപ്പെട്ട സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുമ്പോഴും പ്രാകൃതമായ ക്രൂര കൃത്യങ്ങൾക്കെതിരെ നിയമം കൊണ്ട് വരാൻ നമുക്കിനിയും സാധിച്ചിട്ടില്ല.
ഇലന്തൂരിൽ നടന്നത്  ഒറ്റപ്പെട്ട സംഭവമല്ല വയനാട്ടിലടക്കം ചെറുതും വലുതുമായ ഇലന്തൂരുകൾ ഉണ്ട് എന്നുള്ളത് നമ്മുടെ
പുരോഗമന സംസ്ഥാനമെന്ന കാപട്യത്തിന് മേലെയാണ് കാർക്കിച്ച് തുപ്പുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *