March 29, 2024

വന്യജീവി ആക്രമണം നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം: ഐ സി ബാലകൃഷ്ണൻ എം എൽ എ വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

0
Img 20221012 201559.jpg
ബത്തേരി :വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ വന്യമൃഗശല്യം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ വനം മന്ത്രി എ.കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.കടുവ, ആന, മാൻ തുടങ്ങിയ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. നെന്മേനി, ചീരാൽ, മീനങ്ങാടി, പുൽപ്പളളി, നൂൽപ്പുഴ, പൂതാടി ഗ്രാമ പഞ്ചായത്തുകളിൽ കടുവയുടെ ആക്രമണം കാരണം അടുത്ത കാലത്തായി നിരവധി വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. ക്ഷീരകർഷകരുടെ ഉപജീവനമാർഗ്ഗമായ കറവമാടുകളെ കടുവ ആക്രമിക്കുന്നത് ഒരു നിത്യ സംഭവ രായിരിക്കുകയാണ്. കർഷകരുടെ വിളകളും, വളർത്തുമൃഗങ്ങളും വന്യജീവികളുടെ നിരന്തരം ആക്രമണം മൂലം നഷ്ടപ്പെടുമ്പോൾ ജീവിതം വഴിമുട്ടി നിസഹായരായി നോക്കി നിൽക്കേണ്ട അവസ്ഥയാണുളളത്.
കർഷകർക്ക് ഇപ്പോൾ നാമമാത്രമായ നഷ്ടപരിഹാര തുകയാണ് ലഭിക്കുന്നത്. ആയത് കാലാനുസൃതമായി വർദ്ധിപ്പിച്ച് കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും, കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എൽ എ മന്ത്രിയോട് ആവിശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *