April 25, 2024

മെഡിക്കല്‍ കോളേജ് സമരം നാലാം ദിവസത്തിലേക്ക്: മുതിര്‍ന്ന പൗരന്മാര്‍ സത്യാഗ്രഹം നടത്തി

0
Img 20221013 174549.jpg
 കൽപ്പറ്റ : വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ നാലാം ദിവസം മുതിര്‍ന്ന പൗരന്മാരാണ് സത്യാഗ്രഹം ഇരുന്നത്. മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു.ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: ജോസഫ് തേരകം, വി. പി അബ്ദുള്‍ ഷുക്കൂര്‍, വിജയന്‍ മടക്കിമല, ഗഫൂര്‍ വെണ്ണിയോട്, എം അലി, എം. ബഷീര്‍ , സനത് കുമാര്‍ വൈത്തിരി, ഇഖ്ബാല്‍ മുട്ടില്‍, അഷറഫ് പുലാടന്‍, എം. ദാസ് മാണ്ടാട് എന്നിവര്‍ പ്രസംഗിച്ചു.പി .കെ. ഹുസൈന്‍, വി. ജി. ദേവപ്രകാശ്, ജോസ് പീറ്റര്‍, കെ. മൊയ്തീന്‍, കല്ലിങ്കല്‍ ഹംസ, പി. അലവിക്കുട്ടി, എന്നിവരാണ് ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്ന വയോജനങ്ങള്‍.മെഡിക്കല്‍ കോളേജ് സമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്  മുട്ടില്‍ പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍പ്രകടനം നടന്നു.കവിയും,  സാഹിത്യകാരനുമായ നാസിര്‍ പാലൂരിന്റെയും, പ്രമുഖ ചിത്രകാരന്മാരായ  അബു പൂക്കോട്, ഇ. കെ. വിജയന്‍ കമ്പളക്കാട് എന്നിവരുടെ നേതൃത്വത്തില്‍ കവിതാ ചിത്ര ഇല്യൂഷന്‍ പ്രദര്‍ശനവും നടന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *