April 16, 2024

കേരള ഗവ: കോൺട്രാക്ടേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം 18-ന്

0
Img 20221013 Wa00782.jpg
കൽപ്പറ്റ: കേരള ഗവ: കോൺട്രാക്ടേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 18 (ചൊവ്വാഴ്ച) മാനന്തവാടിയിൽ നടക്കും എരുമത്തെരുവിലുള്ള ഗ്രീൻസ് റെസിഡൻസിയിൽ അന്തരിച്ച മുൻ ജില്ലാ പ്രസിഡണ്ട് കെ.ജെ ജെയിംസിന്റെ നാമഥേയത്തിലുള്ള കെ ജെ ജെയിംസ് നഗറിൽ ആണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ., ഒ.ആർ.കേളു സമ്മേളനം ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലയിലെ മുതിർന്ന കരാറുകാരെ വയനാട് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാർ ആദരിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് വർഗ്ഗീസ് കണ്ണമ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, കെ.ജി.സി. എ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അബ്ദുൾ റഹിമാൻ ഹാജി, സംസ്ഥാന സെക്രട്ടറി .സി രാജൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
തുടർന്ന് കരാറുകാരുടെ അതിജീവനം എങ്ങനെ? എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിന് കെ സതീഷ് കുമാർ (കെ.ജി, സി.എ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കെ.ജി.സി. എ. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശ്രീ.ടി അശോകൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ സുനിൽ പോള എന്നി വർ നേതൃത്വം നൽകും കേരളത്തിലെ ഗവൺമെന്റ് കരാർ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതി സന്ധിയിലൂടെ കടന്ന് പോവുകയാണ്. നിർമ്മാണ മേഖലയിലെ മറ്റീരിയൽസിന്റെ അപര്യാപ്തത, അമിത മായ വില വർദ്ധനവ്, പൊതു വിപണിയിലെ വിലയും, സർക്കാർ റേറ്റിലുള്ള വ്യത്യാസം, അശാസ്ത്രീയമായ പൊതു ഇടപെടൽ എന്നിവ കരാർ മേഖലയെ ഓരോ ദിവസവും പ്രതിസന്ധിയിലാക്കുകയാണ്..
എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ 2018 ഡി.എസ്.ആറിന് .ന് പകരം 2021 ലെ ഡി.എസ്.ആർ. നടപ്പിലാക്കുക. അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ പരിഗണിക്കാതെ എല്ലാ കരാറുകളിലും വില വ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തുക. ,
അഞ്ച് ലക്ഷം രൂപയിൽ താഴെ വരുന്ന കരാർ പ്രവർത്തികൾ ഇ- ടെണ്ടറിൽ നിന്ന് ഒഴിവാക്കുക. ,പ്രൈസ് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച് കരാറുകാർക്ക് നൽകുവാനുള്ള കുടിശ്ശിക പൂർണ്ണമായി കൊടുത്ത് തീർക്കുക,ടെണ്ടർ സമയത്ത് ലേബർ കോൺട്രാക്ടർ സൊസൈറ്റികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിർത്ത ലാക്കുക,. വയനാട് ജില്ലയിലെ മെറ്റീരിയൽസിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി ക്വാറികളും, ക്രഷറുകളും
തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുക. തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്ന് ജില്ല പ്രസിഡണ്ട് സണ്ണി തോമസ്,ജില്ലാ സെക്രട്ടറി .പി.ടി.തോമസ് എന്നിവർ  
പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *