April 26, 2024

നിയമനിർമ്മാണമല്ല നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പിലാക്കണം : കേരള വനിതാ കോൺഗ്രസ്സ് ( എം )

0
Img 20221013 183442.jpg
 കൽപ്പറ്റ: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മയക്കുമരുന്ന് കേസുകളിൽ തുടങ്ങി എല്ലാവിധ അതിക്രമങ്ങൾക്കും ഏറ്റവും അധികം ഇരയാക്കപ്പെടുന്നത് സ്ത്രീകളാണെന്നും സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ നിയമനിർമ്മാണം അല്ല ആവശ്യം നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണെന്നും അത് ഫലപ്രഥമമായി നടപ്പിലാക്കാനുള്ള ആർജ്ജവം ആണ് സർക്കാരും കോടതികളും കാണിക്കേണ്ടതെന്നു കേരള വനിതാ കോൺഗ്രസ് എം വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള ആർജ്ജവം കോടതികളും സർക്കാരും കാണിച്ചാൽ ഒരു പരിധിവരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സാധിക്കുമെന്നും യോഗം പ്രസ്ഥാവിച്ചു.പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നര ബലിക്കെതിരെ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിലാണ് പ്രസ്താവന നടത്തിയത്. കുറ്റവാളികൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തുകയും പഴുതടച്ചുള്ള കുറ്റപത്രം സമയബന്ധിതമായി കോടതിയിൽ സമർപ്പിച്ചാൽ മാത്രമേ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയുള്ളൂ. അതിനായി കേരളത്തിലെ പോലീസ് സേനക്ക്‌ പ്രത്യേക പരിശീലനം നൽകണം. പലപ്പോഴും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പഴുതകളിലൂടെയാണ് കുറ്റവാളികൾ കോടതിയിൽ നിന്നും രക്ഷപ്പെടുന്നത്. ഇതിനു മാറ്റം വരണമെങ്കിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ വിദഗ്ധ പരിശീലനം ലഭിച്ചവർ ആയിരിക്കണം. യോഗത്തിൽ   കേരള വനിതാ കോൺഗ്രസ് ( എം) ജില്ലാ പ്രസിഡണ്ട് പി  എം ജയശ്രീ അധ്യക്ഷയായിരുന്നു.  ജില്ലാ ജനറൽ സെക്രട്ടറി ഗോൾഡ ടീച്ചർ,പിജെ കാദറിൻ ടീച്ചർ,ഷൈനി ജോർജ്, അന്നമ്മ കെ. സി,
ഷീജ കെ.പി, ആതിര, ബീന ജോസ്,
അഡ്വ.റെജിമോൾ, അഡ്വ. ഗ്ലോറി,റിൻസി, ലിസി ലോപ്പസ്, തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *