April 26, 2024

തോട്ടം തൊഴിലാളി മേഖല ആശങ്കയ്ക്ക് പരിഹാരം കാണണം :ഇന്ത്യൻ നാഷണൽ പ്ലാൻറ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ

0
Img 20221014 174910.jpg
മേപ്പാടി : തോട്ടം തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലവധി 2021 ഡിസംബർ 30 ന് കാലവധി കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ ഇത് സമ്പന്ധിച്ച് ഇന്നേവരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യൻ നാഷണൽ പ്ലാൻറ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി വ്യക്തമാക്കി.  വേതന വ്യവസ്ഥ സമ്പന്ധിച്ച് തീരുമാനം ഉണ്ടാകേണ്ട സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്നേവരെ പ്രാരംഭ ചർച്ച വരെ നടത്താത്ത ഗുരുതര സഹചര്യമാണ് നിലനിൽക്കുന്നത് സംസ്ഥാന സർക്കാർ തൊഴിൽ കാര്യമന്ത്രിയും വകുപ്പും ഇന്നേവരെ യാതൊരു തരത്തിലുള്ള ഇടപെടൽ നടത്താൻ തയ്യാറകുന്നില്ലെന്ന്   ദൈനം ദിനം ജീവിത ചെലവ് വലിയ രീതിയിൽ വർദ്ധിക്കുമ്പോൾ ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്ന കുലി 427 രൂപ 35 പൈസയാണ് 2022 ജനവരി ഒന്ന് മുതൽ  കൂലി വർദ്ധനവ് ലഭികേണ്ട തൊഴിലാളിക്ക് അർഹമായ പത്ത് മാസം പിന്നിടുകയാണ്  തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ ഏറ്റവും ശോചനിയമായി നിൽക്കുന്നു താമസ സൗകര്യം രണ്ട് ലയങ്ങൾ ഒന്നാക്കി സൗകര്യം വർദ്ധിപ്പിക്കുവാനുള്ള തീരുമാനം നടപ്പിലാക്കുനില്ല പൊട്ടിപൊളിഞ്ഞതും മേൽക്കുര പൊളിഞ്ഞത് യഥാസമയം റിപ്പയർചെയ്യുന്നില്ല പല എസ്റ്റേറ്റുകളിലും അഴുക്ക് ചാൽ  കക്കുസ് സെപ്റ്റിക്ക് ടാങ്ക് തുടങ്ങിയവ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ് മെഡിക്കൽ ബില്ല് അറ്റൻഡർ നെയിം യാത്ര ബത്ത സർവ്വീസ് വെയിറ്റേജ് ഗ്രാറ്റി വിറ്റി പി എഫ് സമ്പന്ധിച്ച കാലഹരണ പെട്ട നിയമങ്ങളിൽ  ദേദഗതി വരുത്തി  തോട്ടം   തൊഴിലാളി  മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ  സംഘടിതമായ തോട്ടം തൊഴിലാളി വ്യവസായം ക്രമേണ ക്ഷയിക്കുന്ന സാഹചര്യയാണ് നിലനിൽക്കുന്നത് മറ്റ് എല്ലാ തൊഴിൽ മേഖലകളിലും ആകർഷകമായ കുലിയും ആനുകൂല്യങ്ങളും സുരക്ഷിതത്വവും ലഭിക്കുമ്പോൾ നമ്മുടെ പരമ്പരാഗത തോട്ടം തൊഴിലാളി മേഖലയിൽ തൊഴിൽ ചെയ്യാൻ പുതിയ തലമുറ തയ്യാറാകാതെ വരുകയും പകരം ദിവസ വേതനാടിസ്ഥാനത്തിലും കോൺ ട്രാക്ട് വ്യവസ്ഥയിലും ഇപ്പോൾ തന്നെ അന്യ സംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത് അടിയന്തിരമായി തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവ് ഉൾപ്പെടെ അടിസ്ഥാനപരമായ മുഴുവൻ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക് നേതൃത്വം നൽകുമെന്നും ഇന്ത്യൻ നാഷണൽ പ്ലാൻറ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി വയനാട ജില്ല പ്രസിഡണ്ട് ബി സുരേഷ് ബാബു അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *