June 2, 2023

മെഡിക്കൽ കോളേജ് ഭൂമി വിവാദം അനാവശ്യം : ആസ്പിരേഷനൽ ഗ്രൂപ്പ് മാനന്തവാടി

0
IMG_20221015_130856.jpg
മാനന്തവാടി :  വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കാനായി തീരുമാനിക്കപ്പെട്ട ബോയ്സ് ടൗണിലെ ഭൂമിയിൽ സർക്കാരിനുള്ള അവകാശം ഹൈ കോടതി അസാധു ആക്കി എന്ന ആക്ഷേപത്തിൽ യാതൊരു കഴമ്പും ഇല്ലെന്നും ഇപ്പൊൾ ജില്ലാ ആസ്ഥാനത്ത് നടന്നുവരുന്ന പ്രക്ഷോഭങ്ങൾ എന്തോ സ്ഥാപിത താൽപ്പര്യം ഉളളിൽ വെച്ച് കൊണ്ടാണെന്നും മാനന്തവാടി ആസ്പിരേഷനൽ ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു. ജില്ലയിൽ എവിടെയും ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് മാനന്തവാടിയിൽ ആരും എതിര് പറഞ്ഞിരുന്നില്ല, എന്നാൽ മട ക്കിമലയിലെ  ഭൂമി പരിസ്ഥിതി ആഘാത ദുർബലമാണ് എന്നും, ചുണ്ടയിൽ നിർദ്ദേശിക്കപ്പെട്ട ചാലോട്ട് എസ്റ്റേറ്റ് ഭൂമിക്ക് വില നിശ്ചയിച്ചത് കുറഞ്ഞുപോയി എന്നതിനാൽ ഉടമ വിസമ്മതം പറഞ്ഞതി നാലും , തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ നീക്കം നടക്കുകയും ചെയ്ത സാഹചര്യത്തിൽ , അസ്പിരേഷനൽ    ജില്ലകളിൽ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളജ് ആയി ഉയർത്താനുള്ള കേന്ദ്ര പദ്ധതിയിൽ , കേരളത്തിലെ ഏക ആസ്പിരേഷനൽ  ജില്ല ആയ വയനാട് ജില്ലാ ആശുപത്രിയെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഗവൺമെൻ്റിന് നിർദ്ദേശം നൽകണം എന്ന ആവശ്യവുമായി തങ്ങൾ ഹൈ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് ഇറങ്ങിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തി സംസ്ഥാന സർക്കാർ 2021 ഫെബ്രുവരി 12 ന് ഉത്തരവായത് എന്നും ആയത് നിലനിർത്തുന്നതിന് ഏതറ്റം വരെയും പോകുന്നതിന് തങ്ങൾ ഒരുക്കമാണെന്നും ഗ്രൂപ്പ് ഭാരവാഹികൾ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മാടക്കിമലയിലെ ഭൂമി ഹൈ കോടതിയിൽ വ്യവഹാരം നടത്തി ഉടമയായ ചന്ദ്രപ്രഭാ ട്രസ്റ്റ് തിരിച്ചുപിടിച്ചതാണ് എന്നും നിലവിൽ ഇങ്ങിനെ ഒരു ധാനഭൂമി ഇല്ലാ എന്നും കോടതിവിധിയുടെ പകർപ്പ് കാണിച്ചു ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന അവസരങ്ങളിൽ എല്ലാം തന്നെ ഭൂമിയുടെ നിശ്ചയിക്കപ്പെട്ട ന്യായവില കുറഞ്ഞുപോയതി നാൽ ഭൂമിയിൽ ഇതപര്യന്തം നടത്തിയ വികസനം കൂടി പരിഗണിച്ച് കൂടിയ വില കിട്ടണം എന്ന് ആവശ്യപ്പെട്ട് ഉടമകൾ കോടതി മുഖാന്തിരം ഇടപെടുന്നത് സാധാരണമാണ് എന്നും , ഭൂമി ഇടപാട് 2013 ലെ ഭൂ പതിവ് ചട്ടം അനുസരിച്ച് മൂല്യം കൽപ്പിച്ച് ഏറ്റെടുക്കാവുന്നതാണ് എന്നും ആണ് ഹൈ കോടതി നിർദ്ദേശം മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രി ആയി ഉയർത്തിയ ജില്ലാ ആശുപത്രിയിൽ വിദഗ്ദ ചികിത്സാ സൗകര്യങ്ങളും പത്ത് കിലോ മീറ്റർ അപ്പുറം ബോയ്സ് ടൗണിൽ മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള ക്യാമ്പസും ആണ് വിഭാവനം ചെയ്യപ്പെടുന്നത് എന്നും അസമയത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ജില്ലക്ക് അഭിമാനമായി മാറാവുന്ന മികച്ച സ്ഥാപനത്തിൻ്റെ , ഏറെ മുന്നോട്ട് പോയ പ്രവർത്തനങ്ങളെ തുരങ്കം വെക്കരുത് എന്നും ഇവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ മെഡിക്കൽ കോളജ് സ്ഥാപന ആവശ്യവുമായി ഹൈ കോടതിയിൽ പൊതു താൽപര്യ ഹരജി നൽകുന്നതിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച ആസ്പിരേഷനൽ ഗ്രൂപ്പ് അംഗങ്ങളായ കെ. എ ആൻ്റണി മാസ്റ്റർ, ബാബു ഫിലിപ്പ് കുടക്കച്ചിറ, ഫാ. വർഗീസ് മറ്റമന, മുസ്തഫ കോമത്ത്, ജോൺ പി. സി., മനു മത്തായി, കുര്യൻ നാരി വേലി തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *