August 6, 2026

ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20221017-WA00652.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനതോദനുബന്ധിച്ച് മാനന്തവാടിയിൽ വാഹന റാലിയും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു.
 ദ്വാരകയിൽ നിന്നും സംസ്ഥാന ഭാരവാഹികളെ സ്വീകരിച്ച് വാഹന റാലി ആരംഭിക്കുകയും പയ്യമ്പളളിയിൽ സമാപിക്കുകയും ചെയ്തു. യാത്രാ മധ്യേ മാനന്തവാടി ഗാന്ധി സ്ക്വയറിൽ ഭാരവാഹികൾ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പയ്യമ്പള്ളിയിൽ മുനിസിപ്പൽ കമ്മിറ്റി ഓഫീസ് സംസ്ഥാന കൺവീനർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കർ, അസി സെക്രട്ടറി എം. എസ് വേണുഗോപാൽ, മാർട്ടിൻ, അരുൺ, ജോസ് പുന്നക്കുഴി, പി. ട്ടി മനോജ് കുമാർ, ഗഫൂർ കോട്ടത്തറ, ഇ. വി.തോമസ് , പി പി സുനീർ എന്നിവർ സംസാരിക്കുകയും പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകുകയും ചെയ്തു. മുനിസിപ്പൽ കമ്മിറ്റി കൺവീനർ അഡ്വ. സുഗതൻ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *