June 7, 2026

വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

0
IMG-20221018-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽ.കൽപ്പറ്റ എൻ.എം.എസ്. എം ഗവണ്മെന്റ് കോളേജിന് സമീപത്ത് വെച്ചാണ് സംഭവം.വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്ത യുവാക്കളെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സിജു ബി കെ യുടെ നേതൃത്വത്തിൽ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത് .കോഴിക്കോട് ,മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24) അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് പിടിയിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *