March 29, 2024

ജലജീവൻ മിഷൻ പദ്ധതി:കേന്ദ്ര സംഘം വിലയിരുത്തി

0
Img 20221018 Wa00612.jpg
മീനങ്ങാടി: കേന്ദ്ര, സംസ്ഥാന സർക്കാരും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ കേന്ദ്രം സംഘം വിലയിരുത്തി. മുൻ ഗ്രൗണ്ട് വാട്ടർ & വാട്ടർ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും, ജലജീവൻ മിഷൻ സെക്റ്റർ ഓഫീസറുമായ എ. വി പ്രസാദ് റാവു, സെക്റ്റർ ഓഫീസറായ കെ. വെങ്കിടേഷ് റാവു എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പഞ്ചായത്തിൽ സന്ദർശനം നടത്തിയത്.പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  മേഴ്‌സി സാബു, വൈസ് പ്രസിഡണ്ട് എം. സ് പ്രഭാകരൻ, സെക്ഷൻ ക്ലാർക്ക്  സതീഷ്, ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി പ്രതിനിധികളായ എ. എക്സ്. ഇ. ജിതേഷ് എ. ഇ മാരായ ദിലീപ് സാർ ,ബബിലാഷ് , അനുരൂപ്, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി ,ബിജേഷ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ ഐ.എസ്.എ ശ്രേയസ് പ്രോഗ്രാം ഓഫീസർ ഷാജി കെ. വി, ജിന്റു തങ്കച്ചൻ, വിഷ്ണു ടി സി, സരേഷ്,മിഥുൻ തുടങ്ങിയവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *