ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

തരുവണ:യുവതലമുറയെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മാരക ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവത്കരാക്കുന്നതിന് വേണ്ടി കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.ആർ.ബാബുരാജ് വിഷയാവതരണം നടത്തി. പി.ടി.എ പ്രസിഡണ്ട് നാസർ എസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ സുമേഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് റഷീദ് കാരപ്പറമ്പൻ, എം.പി.ടി.എ പ്രസിഡണ്ട് റീന ടീച്ചർ, ടോമി മാത്യു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ശശി പി.കെ സ്വാഗതവും നോഡൽ ഓഫീസർ മമ്മൂട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.



Leave a Reply