April 23, 2024

വന്യമൃഗശല്യം: വനംവകുപ്പ് കര്‍ഷകരെ വഞ്ചിക്കുന്നു: കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്)

0
Img 20221018 Wa00642.jpg
കല്‍പ്പറ്റ: ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് കര്‍ഷകരെ വഞ്ചിക്കുകയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കടുവയുടെ ആക്രമണം ശക്തമായ പ്രദേശങ്ങളെ ഒരു പ്രത്യേക സോണായി പ്രഖ്യാപിക്കണം. വനംമന്ത്രി ജില്ലക്ക് ഒരു നോഡല്‍ ഓഫീസറെ നിയമിക്കാമെന്ന് പറഞ്ഞതല്ലാതെ, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന വളര്‍ത്തുമൃഗങ്ങള്‍, മനുഷ്യര്‍ എന്നിവരെ സംരക്ഷിക്കാന്‍ പ്രായോഗികമായ ഒരു നിര്‍ദേശവും നടപ്പിലാക്കുന്നില്ല. കടുവാശല്യംരൂക്ഷമായ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പട്രോളിംഗ് നടത്താനും, ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പെട്ടന്ന് എത്തിച്ചേരുവാനും ഡി എഫ് ഒയുടെ കീഴില്‍ ഒരു ഫ്‌ളയിംഗ് സ്‌ക്വാഡ് രൂപീകരിക്കണം. വയനാട് വൈല്‍ഡ് ലൈഫില്‍ പ്രത്യേക പണിയൊന്നുമില്ലാത്ത ഒരു ഡി എഫ് ഐ നിലവിലുണ്ട്. അദ്ദേഹത്തിന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം. കടുവാസങ്കേതത്തിന് അനുവദിച്ചിട്ടുള്ള പണം എത്രയാണെന്നും, അതില്‍ കര്‍ഷകര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഉണ്ടോയെന്നും വനംവകുപ്പ് വ്യക്തമാക്കണം. കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ പിടികൂടാനുള്ള കൂടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും, പെട്ടന്ന് കൂട് സ്ഥാപിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കുകയും വേണം. കടുവകളുടെ സങ്കേതമായ ബീനാച്ചി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും, അവിടെ ഒരു മിനി എയര്‍സ്ട്രിപ്പ് സ്ഥാപിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളില്‍ കാടുവെട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇ എഫ് എലില്‍ പെടുത്തുമ്പോള്‍ വനംവകുപ്പ് വന്‍കിട തോട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നശിക്കുന്ന കൃഷിക്ക് ലാന്‍ഡ് അക്യുസേഷന്‍ ആക്ട് പ്രകാരമുള്ള തുക നല്‍കുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമടയുന്നവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുക, നെറ്റ് പട്രോളിംഗിനായി അത്യാധുനിക രീതിയിലുള്ള വാഹനങ്ങളും ലൈറ്റ് സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍, ജില്ലാപ്രസിഡന്റ് പി ജെ കുര്യന്‍, വൈസ് പ്രസിഡന്റ് പി പ്രഭാകരന്‍നായര്‍, ജനറല്‍ സെക്രട്ടറിമാരായ ബൈജു ഐസക്, റിനീഷ് അബ്രഹാം എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *