April 19, 2024

അശരണർക്ക് തണലായി ചെറു വീടുകൾ ഒരുക്കി നൽകി ഫാദർ ജിജോ കുരിയൻ : വയനാട്ടിൽ നിർമ്മാണം പൂർത്തിയാക്കിയത് പത്ത് വീടുകൾ

0
Img 20221018 Wa00632.jpg
  • റിപ്പോർട്ട്:സി  ഡി. സുനീഷ്…
കൽപ്പറ്റ : അശരണരോടും സഹനമനുഭവിക്കുന്നവർക്കും അപ്രാപ്യമായ വീടെന്ന സ്വപ്നം സാഫല്യമാക്കാൻ
പ്രവർത്തിക്കുന്ന നല്ല സമരിയക്കാരനാണ് ഫാദർ ജിജോ കുരിയൻ. 
തൊടുപുഴ വണ്ണപ്രത്ത് മൂലയിൽ വീട്ടിൽ കുരിയൻ മേരി ദമ്പതികളുടെ മകനായി ജനിച്ച ഫാദർ ജിജോ കുരിയനെ വീടച്ഛന്നെന്നും വിളിക്കാം. 
  ഇടുക്കി, നാടുകാണി കപ്പുച്ചിന്‍ ആശ്രമത്തിലെ ഫാ. ജിജോ കുര്യനും  
 സംഘവും ഭവനരഹിതര്‍ക്കു നിര്‍മ്മിച്ചു
നല്‍കുന്ന ലാളിത്യവും സൗരഭ്യവുമുള്ള ‘ഹെറിറ്റേജ് വീടുകള്‍’ ഇപ്പോൾ കാബിൻ വീടുകളായും അറിയപ്പെടുന്നു. 
കേരളത്തിലെ സമ്പന്നര്‍ ഒരു വീടു പണിയുന്ന പണം കൊണ്ട് വീടില്ലാത്തവര്‍ക്ക് ഒരുനൂറു വീടു പണിയാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. ഇത്തരത്തില്‍ ഏകദേശം 200 ഓളം വീടുകൾ ,നന്മയുള്ള കരങ്ങളുടെ അനുഗ്രഹത്താൽ 
 നിര്‍മ്മാണം പൂര്‍ത്തിയാക്കി. 
പത്തോളം വീടുകൾ വയനാട്ടിലും പൂർത്തീകരിച്ചു. ഏതാനും എണ്ണത്തിന്‍റെ നിര്‍മ്മാണം 
പുരോഗമിക്കുകയാണ്. രണ്ടു കിടപ്പുമുറികളുള്ള ഒരു വീടിന് ശരാശരി നാല് ലക്ഷം രൂപയുടെ  നിര്‍മ്മാണച്ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിർമ്മാണ സാമഗ്രികളുടെ ഏറ്റകുറച്ചിൽ ചിലപ്പോൾ നേരിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. 
2018 ലെ പ്രളയകാലത്ത് സാരി കൊണ്ട് മറച്ച ഷെഡ്ഡിൽ താമസിച്ചിരുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് ഇത്തരം ചിലവ് കുറഞ്ഞ വീട് നിർമ്മാണ ചിന്തയിലേക്ക് അച്ചനെ  പ്രേരിപ്പിച്ചത്.സാമൂഹ്യ  പ്രവർത്തകനായ റജിയാണ് അച്ചനെ  ഈ അശരണയായ സ്ത്രീയുടെ ദുരവസ്ഥ അച്ഛൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. 2018ൽ ഒന്നര ലക്ഷം രൂപക്ക് അന്ന് ചെറിയ ഒരു വീട് അവർക്ക് നിർമ്മിച്ച് നൽകാൻ കഴിഞ്ഞു. അച്ഛൻ്റെ സുഹൃത്തുക്കൾ ഈ സൽക്കർമ്മത്തിൽ അച്ചനൊപ്പം ചേർന്ന് നിന്നു. 
സ്വന്തം പ്രദേശങ്ങളില്‍ ഈ രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സാങ്കേതികോപദേശങ്ങളും സഹായങ്ങളും നല്‍കാന്‍ ഇവര്‍ തയ്യാറാണ്. ഹെറിറ്റേജ്,കേബിൻ വീടുകള്‍ക്കായി ഇവര്‍ രൂപപ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണരീതി ഉയര്‍ന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ളതല്ല. പ്രാദേശികമായി ലഭിക്കുന്ന മേസണ്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ഒന്നു കണ്ടു മനസ്സിലാക്കിയാല്‍ ചെയ്യാവുന്നതേയുള്ളൂ. നിര്‍മ്മാണവസ്തുക്കളും അതതു പ്രദേശങ്ങളില്‍ തന്നെ കണ്ടെത്താനാകും.   
ഇത്തരം ഹെറിറ്റേജ്, കാബിൻ ഭവനങ്ങളുടെ നിര്‍മ്മാണം പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള വീടുനിര്‍മ്മാണത്തില്‍ ഒതുങ്ങി നില്‍ക്കരുതെന്ന സന്ദേശം കൂടിയാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. ഭാവിയുടെ പാര്‍പ്പിടനിര്‍മ്മാണം ഇങ്ങനെയൊരു ശൈലിയിലേയ്ക്കു മാറേണ്ടതുണ്ടെന്നാണ് ഫാ. ജിജോയുടെ അഭിപ്രായം.
തിയോളജി അദ്ധ്യാപകനായ ഈ കപ്യൂച്ചൻ അച്ഛൻ്റെ പാഷൻ യാത്രയും ഫോട്ടോഗ്രാഫിയും ആണ്. 
സമൂഹത്തിൽ അശരണയാവർക്ക് ചെറു തണലെരുക്കി അവരുടെ ജീവിതത്തിന് ,അവരുടെ ചെറിയ അഭിലാഷങ്ങൾക്കൊപ്പം 
നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്നാണ് ഈ നല്ല സമരിയക്കാരൻ്റെ വാക്കുകൾ. 
വീടെന്ന സ്വപ്നം സാർത്ഥകമാകാത്തവരോടൊപ്പം ചേർന്ന് നിന്ന് അർത്ഥവത്തായ സുവിശേഷമാണ് അച്ഛൻ്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ യ്യുന്നത്.
മേസൺമാർ ,പ്ലംബർ ,ഇലക്ടീഷൻസ്, വെൽഡേഴ്സ് ,പെയിൻ്റഴ്സും അടങ്ങിയ 25 ഓളം പേരാണ് ഈ നിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാകുന്നത്. 
അനേകർ വീടില്ലാതിരിക്കുന്ന ലോകത്ത് അവരിൽ കുറച്ച് പേർക്കെങ്കിലും വീടെന്ന 
തണലൊരുക്കിയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്. 
കൂടുതൽ വിവരങ്ങൾക്ക് ,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *