കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്: മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കണം

കല്‍പ്പറ്റ: പാലിന് 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ട് അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല കാരണം പ്രാദേശിക വില്പനയ്ക്ക് മാത്രമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കാത്തത് മൂലം ക്ഷീര സംഘങ്ങള്‍ക്ക് തുച്ഛമായ വിലയാണ് മില്‍മയില്‍ നിന്ന് ലഭിക്കുന്നത്. കാലിത്തീറ്റയ്ക്ക് വില വര്‍ദ്ധിപ്പിച്ചത് മൂലം പ്രതിസന്ധിയിലായ ക്ഷീര മേഖലയെ രക്ഷിക്കാന്‍ മില്‍മ പാലിന് വില വര്‍ദ്ധിപ്പിച്ച് ആനുപാതികമായ പാല്‍വില സംഘങ്ങള്‍ക്ക് നല്‍കണമെന്ന് വയനാട് ജില്ല ക്ഷീരകര്‍ഷക കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ വയനാട് വയനാട് ജില്ല ഐഎന്‍ടിയുസി പ്രസിഡന്റ് പി. പി. ആലി ഉദ്ഘാടനം ചെയ്തു.എം. ഒ. ദേവസ്യ അധ്യക്ഷന്‍ വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് , പി. കെ മുരളി, ഷാന്റി ചേനപ്പാടി, ജോസ് പടിഞ്ഞാറത്തറ,കെ.ജി ബാബു, എം. എം. മാത്യു. എന്‍. ബാബു, ബാബു .പി .മാത്യു എന്നിവര്‍ സംസാരിച്ചു



Leave a Reply