March 29, 2024

റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പുഷ്പയും കുടുംബവും

0
Img 20221019 182621.jpg
കൽപ്പറ്റ : കല്‍പ്പറ്റയില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിലൂടെ റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പുഷ്പയും കുടുംബവും. പിണങ്ങോട് കോട്ടാഞ്ചിറ കോളനി സ്വദേശിനിയാണ് പുഷ്പ. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ചേച്ചി സുനിതയുടെ റേഷന്‍ കാര്‍ഡിലാണ് ഉള്‍പ്പെട്ടിരുന്നത്. പുഷ്പയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. എസ്.ടി പ്രൊമോട്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്യാമ്പില്‍ എത്തുകയും പൊതു വിതരണ വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് റേഷന്‍ കാര്‍ഡിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *