November 7, 2026

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

0
IMG_20221019_183843.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. വയനാട് ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള മുതിർന്ന പ്രവാസിയായ പുനത്തിൽ ഗോവിന്ദന് നൽകി കൊണ്ട് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ചുള്ളിയോടും, ജില്ലാ പ്രസിഡന്റ് കെ കെ നാണു അമ്പലവയലിലും, ട്രഷറർ സി കെ ഷംസുദ്ദീൻ പൊഴുതനയിലും, വൈസ് പ്രസിഡന്റ് കെ ടി അലി വെങ്ങപ്പള്ളിയിലും, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ടി മൻസൂർ അരപ്പറ്റയിലും, സലിം കൂരിയാടൻ ചുള്ളിയോടും, കെ ആർ രഘു പനമരത്തും ക്യാമ്പയിനിന് നേതൃത്വം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ യൂണിറ്റ്, വില്ലേജ്, മേഖലാ തലങ്ങളിലും പ്രവാസികൾക്ക് അംഗത്വം നൽകി. കാൽ ലക്ഷം പ്രവാസികളെ അംഗത്വത്തിൽ ചേർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *