മെഡിക്കല്‍ കോളേജ് സത്യാഗ്രഹം പത്താം ദിവസം

കല്‍പ്പറ്റ:ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമിയില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്ഷന്‍ കമ്മറ്റി നടത്തിവരുന്ന ദശദിന സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ചെയര്‍മാര്‍ ഇ .പി . ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിജയന്‍ മടക്കിമല, വി. പി. അബ്ദുള്‍ ഷുക്കൂര്‍ , ഗഫൂര്‍ വെണ്ണിയോട് , അഡ്വ. ടി. യു. ബാബു, എം .ബഷീര്‍, എടത്തില്‍ അബ്ദൂറഹിമാന്‍ , മൃണാളിനി, ടി. യു . സഫീര്‍, സുലോചന രാമകൃഷ്ണന്‍, ബിന്ദു ഷാജി, ഇക്ബാല്‍ എം, ഇ .കെ. വിജയന്‍ , ജോബിന്‍ ജോസ്, പ്രീന്‍സ് തോമസ്സ് , പി .വി . ജോണി വ്യാപാരി വ്യവസായി ,വൈഷ്ണവ സമാജം, ജൈന സമാജം, വയനാട് കര്‍ഷക കൂട്ടായ്മ , വിവിധ സാമൂഹ്യ, സാസ്‌കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. നാസര്‍ പാലൂരിന്റെ കവിതാ രചനയും, അബു പൂക്കോടിന്റെ ചിത്ര പ്രദര്‍ശനവും, കവിതാ . മാത്യൂസ് വൈത്തിരിയുടെ നാടന്‍ പാട്ടുകള്‍, പ്രശസ്ഥ പിന്നണി ഗായകന്‍ നിസാര്‍ വയനാട്, സിംഗേഴ്‌സ് കല്‍പ്പറ്റ ഗ്രൂപ്പിന്റെ ഗാന മേളയും ഉണ്ടായിരുന്നു.



Leave a Reply