റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി

മുട്ടിൽ : കുട്ടിശാസ്ത്രജ്ഞന്മാരുടെ വിജ്ഞാന പ്രദാനമായ ഉണർവുകളോടെ ,റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് മുട്ടിൽ ഡബ്ലിയു ഒ വി എച്ച് എസ് എസ്സിൽ വർണ്ണാഭമായ തുടക്കം. മേളയുടെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ. ടി സിദ്ദീഖ് നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ചന്ദ്രിക, ആയിഷാബി, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ബഷീർ, ആയിഷ കാര്യങ്ങൽ, സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളായ പി പി അബ്ദുൽ ഖാദർ, മുഹമ്മദ് ഷാ മാസ്റ്റർ, സി ഇ ഒ മുഹമ്മദ് യൂസഫ് ,മുസ്തഫ ഹാജി, പി.ടി എ ഭാരവാഹിയായ ,. മുഹമ്മദ് ,ശാസ്ത്രമേള സ്വാഗത കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കൊട്ടാരം, മേളയുടെ ജോയിന്റ് ജനറൽ കൺവീനർമാരായ പി. എ. ജലീൽ, ബിനുമോൾ ജോസ്, പി. വി. മൊയ്‌ദു, സഹോദര സ്ഥാപനങ്ങളിലെ മേധാവികളായ പത്മാവതി അമ്മ ടീച്ചർ, സുമയ്യ ടീച്ചർ, എച്ച് എസ് എസ് കോർഡിനേറ്റർ ശിവി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശിപ്രഭ സ്വാഗതവും
എം. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.



Leave a Reply