August 13, 2026

പുത്തൂർ വയൽ സ്വദേശിനി ഭർത്താവിൻ്റെ മർദ്ദനമേറ്റ് മരിച്ചു

0
IMG_20221022_095431.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗൂഡല്ലൂര്‍:ഭർത്താവിൻ്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.
 കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പുത്തൂര്‍വയല്‍ സ്വദേശിനി ഉഷയാണ് (50) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹനനെ(56) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ കല്യാണത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയതിനു പിന്നാലെ ഉണ്ടായ വഴക്കാണ് ഉഷയുടെ മരണത്തില്‍ കലാശിച്ചത്. അടിയേറ്റു ഉഷ മരിച്ചുവെന്നു വ്യക്തമായപ്പോള്‍ മോഹനന്‍ മൃതദേഹം പാടന്തറയില്‍ കോഴിമാലിന്യം തള്ളുന്നതിനടുത്ത് ഉപേക്ഷിച്ചു. ഭാര്യയെ കാണുന്നില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പന്തികേടുതോന്നിയ പോലീസ് മോഹനന്റെ വാഹനം പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടെത്തി. ഇതേത്തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്. ഡിവൈ.എസ്.പി മഹേഷ്‌കുമാര്‍, സി.ഐ രാമദാസ് എന്നിവരുടെ നേതൃത്വത്തില്‍ പാടന്തറയിലെത്തിയ പോലീസ് മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മോനിഷ്, രതീഷ് എന്നിവര്‍ ദമ്പതികളുടെ മക്കളാണ്.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *